ഇന്ത്യയിൽ അരലക്ഷം പേർക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളിലായി അടുത്ത മൂന്നുവർഷം 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. നിലവിൽ ഇന്ത്യയിൽ മാത്രം 22,000 ത്തോളം ആളുകൾ ഗ്രൂപ്പിന് കീഴിലുണ്ട്.
തെലങ്കാനയിൽ അടുത്ത അഞ്ചുവർഷം ഷോപ്പിങ് മാളുകൾ നിർമാണത്തിനടക്കം 3,500 കോടി രൂപയാണ് നിക്ഷേപിക്കുക. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ എന്നിവക്കായി 20,000 കോടി രൂപ ഇന്ത്യയിൽ ലുലു ഗ്രൂപ് ചെലവഴിച്ചിട്ടുണ്ട്.
അഹ്മദാബാദിലും ചെന്നൈയിലും മാളുകളുടെ നിർമ്മാണവും തെലങ്കാനയിലും നോയ്ഡയിലും ഭക്ഷ്യ സംസ്കരണ യൂനിറ്റുകളുടെ നിർമാണവും തുടങ്ങി. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദാരവത്കരിച്ചതായും എം.എ.യൂസഫലി കൂട്ടിച്ചേർത്തു.