ആഗോള വ്യാപാരം മെച്ചപ്പെടുത്തുന്നതിൽ സ്വകാര്യമേഖലയുടെ നിർണായക പങ്കും അന്താരാഷ്‌ട്ര വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പയനിയറിംഗ് മാതൃകയും സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന 13-ാമത് വേൾഡ് ചേംബേഴ്‌സ് കോൺഗ്രസിൽ ദുബായ് ചേംബേഴ്‌സ് എടുത്തു പറഞ്ഞു.
ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും (ഐസിസി) വേൾഡ് ചേമ്പേഴ്‌സ് ഫെഡറേഷന്റെയും (ഡബ്ല്യുസിഎഫ്) സഹകരണത്തോടെ ജനീവ ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് സർവീസസ് സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 21 മുതൽ 23 വരെയാണ് നടന്നത്. ബിസിനസ് പ്രവർത്തനങ്ങളെ ബാധിക്കുകയും ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമനിർമ്മാണ നയങ്ങൾ വികസിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത വ്യക്തമാക്കി. വ്യാപാര മേഖലയിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള നയങ്ങളിലും നിയമങ്ങളിലും ഉള്ള വ്യതിയാനങ്ങൾ, വിഭവങ്ങളുടെ അഭാവം, ഏറ്റവും പുതിയ അവസരങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത വിവരങ്ങൾ, ചില വിപണികളിലെ സംരക്ഷണ നയങ്ങളുടെ ഉയർച്ച തുടങ്ങിയ അന്താരാഷ്ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന എംഎസ്എംഇകൾ നേരിടുന്ന വെല്ലുവിളികളെ ദുബൈ ചേമ്പേഴ്‌സ് സിഇഒ അഭിസംബോധന ചെയ്തു.
ആഗോള വിപണികളിലെ പങ്കാളിത്തത്തിലൂടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളുടെ ശൃംഖലയിലൂടെയും അതിർത്തി കടന്നുള്ള വ്യാപാരത്തെ പിന്തുണയ്ക്കുന്നതിൽ ദുബായ് ഇന്റർനാഷണൽ ചേംബറിന്റെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
പരസ്പരം സഹകരിക്കാനും മികച്ച സമ്പ്രദായങ്ങൾ കൈമാറ്റം ചെയ്യാനും ആഗോള ശൃംഖലകൾ വിപുലീകരിക്കാനും അന്താരാഷ്ട്ര വ്യാപാര പ്രശ്നങ്ങൾ ചർച്ചചെയ്യാനും വേൾഡ് ചേമ്പേഴ്‌സ് കോൺഗ്രസിന്റെ 13-ാമത്തെ പതിപ്പ് 120 രാജ്യങ്ങളിൽ നിന്നുള്ള 1,500 നേതാക്കളെയും ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളെയും ഒരുമിച്ച് കൊണ്ട് വന്ന വേദിയായി മാറി. ദുബായ് ചേംബർ മോഡൽ ഇന്നൊവേഷൻ (സിഎംഐ) ചട്ടക്കൂടും എക്‌സിബിഷനിൽ പ്രദർശിപ്പിച്ചു, ഇത് ചേമ്പറുകൾക്ക് ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളുമായി പൊരുത്തപ്പെടുന്നതിനും അവരുടെ അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൂടുതൽ ചടുലവും സജീവവുമാകുന്നതിനുമുള്ള ഒരു പ്ലാറ്റഫോമായി പ്രവർത്തിക്കാൻ
സഹായിക്കും.