ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടെസ്‌ല, സ്പെയ്സ് എക്സ് സിഇഒ ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക് പദ്ധതിയും ചർച്ച ചെയ്തു. ഭൂമിയിൽ എവിടെയും കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗം, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കുന്ന സ്പെയ്സ് എക്സിന്റെ പദ്ധതിയാണ് സ്റ്റാർലിങ്ക്.
ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ചും ഇത് അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താൻ വലിയ താൽപര്യമുണ്ടെന്നും ഇലോൺ മസ്ക് പറഞ്ഞു. ടെസ്‌ല പ്ലാന്റുകൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് കമ്പനി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പുരോഗതിയിൽ ക്രിയാത്മകമായി സംഭാവന ചെയ്യും.
ലോകത്തിലെ മറ്റു വലിയ രാജ്യങ്ങളെക്കാൾ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയെക്കുറിച്ചോർക്കുമ്പോൾ തനിക്ക് ആവേശമാണെന്നും മസ്ക് പറഞ്ഞു.