ദേശീയ കാർഷിക സുസ്ഥിര സംരംഭം ശക്തിപ്പെടുത്താൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

AGRICULTURE

യുഎഇയിൽ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ദേശീയ കാർഷിക സുസ്ഥിര സംരംഭം ശക്തിപ്പെടുത്തുന്നതിനായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. പ്രധാന വിതരണ കമ്പനികളെ ദേശീയ ഫാമുകളുമായി ബന്ധിപ്പിക്കാനും ദേശീയ കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിയും പ്രാദേശിക ഉൽപ്പാദനവും വർധിപ്പിക്കുവാനുമാണ് ടാസ്‌ക് ഫോഴ്‌സ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാന – പരിസ്ഥിതി മന്ത്രാലയത്തിലെ ഭക്ഷ്യ വൈവിധ്യ മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ മുഹമ്മദ് മൂസ അലമേരിയുടെ നേതൃത്വത്തിലാണ് ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുക.

2023 അവസാനത്തോടെ പ്രാദേശിക ഉൽപ്പന്നങ്ങൾ സർക്കാർ വാങ്ങുന്നത് 50% ആയി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ടാസ്‌ക് ഫോഴ്‌സ് പ്രധാനമായും പ്രവർത്തിക്കുക. അജ്മാൻ സർക്കാർ, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, ദുബായ് പോലീസ് ജനറൽ കമാൻഡ്, അബുദാബി പോലീസ് ജനറൽ കമാൻഡ്, അബുദാബി നാഷണൽ ഓയിൽ കമ്പനി, ഷാർജ അഗ്രികൾച്ചർ ആൻഡ് അനിമൽ വെൽത്ത് ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ പത്ത് സ്ഥാപനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന് പിന്തുണ നൽകുന്നത്.
പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനായി ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുകയും അതിന്റെ പുരോഗതി, പ്രവർത്തന രീതികൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search