ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മെയ് മാസം ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 10,000 കോടി രൂപയുടെ ഐഫോണുകളും ഉൾപ്പെടുന്നു.
2022–2023 സാമ്പത്തിക വർഷത്തിൽ 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്. 2024 സാമ്പത്തിക വർഷം ആരംഭിച്ചതിനു ശേഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 20,000 കോടിയുടെ കയറ്റുമതി ഇന്ത്യ നടത്തി. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കയറ്റുമതി വിപണിയാണ് സ്മാർട്ഫോൺ കയ്യടക്കിയത്. ഐഫോൺ കഴിഞ്ഞാൽ രണ്ടാം സ്ഥാനം സാംസങ്ങിനാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2025 ആകുമ്പോഴേക്കും ലോകത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 25% ഇന്ത്യയിൽനിന്നാക്കാനാണ് പദ്ധതിയിടുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ആപ്പിൾ തീരുമാനമെടുത്തത്.