കുതിച്ചുയർന്ന് സ്വർണ്ണവില. കേരളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കൂടിയത് 160 രൂപ

GOLD KERALA

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വർധിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കൂടുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കൂടി. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപ രേഖപ്പെടുത്തി.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവിലക്ക് ഉണ്ടായിരുന്നത്. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കാൻ കാരണമായത്. അതേസമയം കഴിഞ്ഞ ആഴ്ചയുടെ അവസാനം അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് 10 രൂപയുടെ വർദ്ധനവാണുണ്ടായത്. ഇന്നലെയും 10 കൂടിയിരുന്നു. ഇതോടെ വിപണിയിൽ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4705 രൂപയായി.

അതെ സമയം കേരളത്തിൽ ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 83 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില . ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp