ഒരു സോഷ്യൽ മീഡിയ ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് നീല ടിക് അഥവാ വെരിഫൈഡ് ഐക്കൺ ഉപയോഗിക്കുന്നത്. ഇതേപോലെ നീല ടിക് ജിമെയിലിലും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ഇതനുസരിച്ച് വെരിഫൈഡ് ഇമെയിൽ അക്കൗണ്ടുകൾക്ക് ഗൂഗിൾ നീല ടിക് നൽകും. നീല ടിക് ഐഡികളിൽ നിന്നുള്ള ഇമെയിലുകളെ വിശ്വസിക്കാം എന്നാണ് ഇതിന്റെ അർഥം.
പ്രധാനമായും നീല ടിക് പ്രയോജനപ്രദമാകുന്നത് ബിസിനസ്സുകാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കുമാണ്. സ്പാം മെയിലുകൾ നിയന്ത്രിക്കാനും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മെയിലുകൾ അവഗണിക്കാനും നീല ടിക് സഹായകമാകും എന്നാണ് വിലയിരുത്തൽ.