ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കയുത്സവത്തിന് കൊടിയേറി

LULU JCKFRUT WEB

ദുബായ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചക്കയും ചക്ക വിഭവങ്ങളും കോര്‍ത്തിണക്കി യു.എ.ഇ യിലെ ലുലു ഹൈപ്പർ മാര്‍ക്കറ്റുകളില്‍ ചക്ക മേളക്ക് “ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023” എന്ന പേരിൽ തുടക്കമായി. ഏപ്രിൽ 26 മുതൽ മെയ് 3 വരെയാണ് ഫെസ്റ്റ് നടക്കുക.

ലുലു ഹൈപ്പർമാർക്കറ്റ് അജ്മാനിൽ ഇന്ന് (26.04.2023) ഫെസ്റ്റിനോട് അനുബന്ധിച്ചിട്ടുള്ള മീറ്റ് ആൻഡ് ഗ്രേറ്റ് പരിപാടിയിൽ എമറാത്തി കലാകാരി ഫാത്തിമ അൽ ഹൊസൈനി, മലയാള സിനിമാ താരം ബാബു ആന്റണി എന്നിവർ പങ്കെടുത്തു. ദുബായ് അൽ കറാമ ലുലു ഹൈപ്പർമാർക്കറ്റിൽ നടി റിമ കല്ലിങ്ങൽ, ഫുഡ് വ്ലോഗർ സുൽത്താൻ അൽ ജസ്മി എന്നിവർ പങ്കെടുത്തു. ഉത്‌ഘാടന ചടങ്ങിൽ ലുലു ഡയറക്ടർ ജയിംസ് വർഗീസ്, റീജിയേണൽ ഡയറക്ടർമാരായ തമ്പാൻ കെ പി, നൗഷാദ് എം എ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യു.എസ്.എ, വിയറ്റ്‌നാം, ശ്രീലങ്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഇനം ചക്കകളും അവ കൊണ്ടുള്ള വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളുമാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഒരുക്കിയിട്ടുള്ളത്.നാട്ടില്‍ നിന്നുള്ള തേന്‍ വരിക്ക, താമരച്ചക്ക, അയനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്. ചക്ക കൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാര്‍, പായസം, ഹല്‍വ, ജാം, സ്‌ക്വാഷ്, വട്ടയപ്പം, ജ്യൂസുകള്‍ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ എത്തിച്ചിരിക്കുന്നതെന്ന് ലുലു അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp