ചന്ദ്രയാൻ ദൗത്യത്തിൽ പങ്കെടുത്ത പൊതു – സ്വകാര്യ കമ്പനികൾ

CHANDRA COMP

ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തിനു പിന്നിൽ ഇസ്രോ അഥവാ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തോട് ഒട്ടേറെ കമ്പനികൾ ചേർന്നു പ്രവർത്തിച്ച കാര്യം എത്ര പേർക്കറിയാം. പൊതു–സ്വകാര്യ മേഖലകളിലെ നിരവധി കമ്പനികൾ ഇക്കൂട്ടത്തിലുണ്ട്. സ്റ്റാർട്ടപ് സ്ഥാപനങ്ങൾ ഉൾപ്പെടെ 400 സ്വകാര്യ കമ്പനികളാണ് ഈ ദൗത്യത്തിൽ പങ്കാളികളാണ്.

ഇലക്ട്രോണിക് പവർ മൊഡ്യൂളുകളും ടെസ്റ്റ് ആൻഡ് വാല്യുവേഷൻ സംവിധാനവും നൽകിയത് കേരളത്തിന്റെ കെൽട്രോണാണ്. ചന്ദ്രയാന്റെ വിജയപ്രതീക്ഷ ഓഹരി വിപണികളിലും ഇന്നലെ പ്രതിഫലിച്ചു. ചന്ദ്രയാനു പിന്നിൽ പ്രവർത്തിച്ച കമ്പനികളുൾപ്പെടുന്ന മേഖലകളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപമെത്തിയേക്കും എന്നും വിലയിരുത്തുന്നുണ്ട്.

ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ പ്രധാന കമ്പനികൾ ഇവരൊക്കെയാണ്

എൽ ആൻഡ് ടി: ഇന്ത്യയിലെ മുൻനിര എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വമ്പൻ എൽ ആൻഡ് ടിയുടെ എയ്റോസ്പേസ് വിഭാഗം നിർണായകമായ ഘടകങ്ങൾ ദൗത്യത്തിനായി നൽകി.
ബൂസ്റ്റർ സെ‌ഗ്‌മെന്റിൽ ഒട്ടേറെ ഘടകങ്ങളാണ് എൽ ആൻഡ് ടി നിർമിച്ചു നൽകിയത്.

മിശ്ര ധാതു നിഗം: പൊതുമേഖലാ ലോഹക്കമ്പനിയായ മിശ്ര ധാതു നിഗം ദൗത്യത്തിനായി കൊബാൾട്ട് ബേസ് അലോയ്കൾ, നിക്കൽ ബേസ് അലോയ്കൾ, ടൈറ്റാനിയം അലോയ്, പ്രത്യേകം തയാറാക്കിയ സ്റ്റീൽ എന്നിവ ലോഞ്ച് വെഹിക്കിളിനായി നൽകി.

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസാണ് ചന്ദ്രയാനുള്ള ബാറ്ററികൾ നിർമിച്ചത്. ഭെല്ലിന്റെ വെൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് ബൈമെറ്റാലിക് അഡാപ്റ്ററുകൾ നിർമിച്ചത്.

എംടിഎആർ ടെക്നോളജീസ്: പ്രധാന ഭാഗങ്ങൾ നിർമിക്കുന്നതിൽ പങ്കാളികളായി. എൻജിനുകൾ, ബൂസ്റ്റർ പമ്പുകൾ എന്നിവയുടെ നിർമാണത്തിലാണ് കമ്പനിയുടെ പങ്കാളിത്തം.

ഗോദ്റെജ് എയ്റോസ്പേസ്: നിർണായക എൻജിനുകളും ത്രസ്റ്ററുകളും (എൽ110 ഉൾപ്പെടെ നൽകിയത് ഗോദ്റെജ് എയ്റോസ്പേസ് ആണ്.

ദൗത്യത്തിനു സാങ്കേതിക സഹായം നൽകിയത് ടാറ്റ എൽക്സി

ദൗത്യത്തിനാവശ്യമായ അലോയ് സ്റ്റീൽ, സ്റ്റെയ്ൻ ലെസ് സ്റ്റീൽ, ടൈറ്റാനിയം ബോൾട്ട് എന്നിവ നൽകിയത് അങ്കിത് എയ്റോസ്പേസ്

വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്: ലോഞ്ച് വെഹിക്കിളിന്റെ ബൂസ്റ്റർ സെഗ്‌മെന്റിലേക്കുള്ള ഹാർഡ്‌വെയറുകൾ നൽകി.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്: ലോഞ്ച് വെഹിക്കിൾ പരീക്ഷിച്ച നാഷനൽ എയ്റോസ്പേസ് ലാബോറട്ടറീസിനു നിർണായക ഘടകങ്ങൾ നിർമിച്ചു നൽകി.

ആനന്ദ് ടെക്നോളജീസ്, സെൻട്രം ഇലക്ട്രോണിക്സ്, ഹിംസൺ ഇൻഡസ്ട്രിയൽ സെറാമിക്, ശ്രീ വെങ്കടേശ്വര എയ്റോസ്പേസ്, പരാസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്നോളജീസ് എന്നിങ്ങനെ നീളും ദൗത്യത്തിൽ പങ്കാളികളായ സ്ഥാപനങ്ങളുടെ നിര.

ഇത്തരത്തിൽ വിജയകരമായ ഒരു ദൗത്യത്തിന് ഊർജ്ജമേകി ഒപ്പം നിൽക്കുക എന്നത് ഈ ബിസിനസ്സ് സ്ഥാപനങ്ങളുടെ മാത്രമല്ല വളർന്നു വരുന്ന ഓരോ ബിസിനസ്സ് സംരംഭങ്ങൾക്കും അഭിമാനകരമായ മുഹൂർത്തമാണ്. ഇത്തരം പദ്ധതികളിൽ പങ്കാളികളാകാനുള്ള ശ്രമങ്ങൾ നിലവിൽ ബിസിനസ്സ് ചെയ്യുന്നവരും ബിസിനസ്സ് ആശയമുള്ളവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. എല്ലാവര്ക്കും വിജയാശംസകൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp