യുഎൻ ഹാബിറ്റാറ്റ് അസംബ്ലി സമ്മേളനത്തിൽ യുഎഇ പങ്കെടുത്തു

UN

നെയ്‌റോബി (കെനിയ) : കെനിയയിലെ നെയ്‌റോബിയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ഹാബിറ്റാറ്റ് അസംബ്ലിയുടെ രണ്ടാം സെഷനിൽ ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം യുഎഇ യെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ‘സുസ്ഥിരതയുള്ള സമഗ്രവും ഫലപ്രദവുമായ ബഹുരാഷ്ട്രവാദത്തിലൂടെ നഗര ഭാവി: ആഗോള പ്രതിസന്ധികളുടെ കാലത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കൽ’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പാർപ്പിടവും നഗരവികസനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്ത അസംബ്ലിയിൽ പങ്കെടുത്ത യുഎഇ പ്രതിനിധി സംഘത്തിന് ഡയറക്ടർ മുഹമ്മദ് അൽ മൻസൂരി നേതൃത്വം നൽകി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ത്വരിതവും ഗൗരവമേറിയതുമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്ന പ്രസ്താവന അസംബ്ലിയിൽ അദ്ദേഹം നടത്തി.
മലേഷ്യ സർക്കാർ സംഘടിപ്പിച്ച ‘താങ്ങാനാവുന്ന ജീവിതവും താങ്ങാനാവുന്നതുമായ ഭവനവും’ എന്ന് സെഷനിൽ അൽ മൻസൂരി പങ്കെടുത്തുകൊണ്ട് യുഎഇയിൽ നടപ്പിലാക്കിയ വിജയകരമായ മാതൃകകളും സമ്പ്രദായങ്ങളും എടുത്തു പറഞ്ഞു.

യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ (യുഎൻ-ഹാബിറ്റാറ്റ്) എക്‌സിക്യൂട്ടീവ് ബോർഡ് അംഗമെന്ന നിലയിൽ ബഹ്‌റൈൻ രാജ്യത്തിന്റെ പങ്ക് യുഎഇ പ്രതിനിധികൾ അടിവരയിടുകയും, 2023 ഒക്ടോബറിൽ  ലിബിയയിൽ നടക്കാനിരിക്കുന്ന പാർപ്പിടം സംബന്ധിച്ച അറബ് മന്ത്രിമാരുടെ ഫോറത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp