സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് പദ്ധതിയുടെ ഭാഗമായി ദുബായിൽ ആരംഭിച്ച ആദ്യ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെ താജില്‍ ഹോട്ടലിൽ 2023 ജൂൺ 18 ന് ഉദ്ഘാടനം ചെയ്തു.
ദുബായ് സിലിക്കൺ ഒയാസിസ് വൈസ് പ്രസിഡന്റ് ഗാനിം അൽ ഫലാസി, അംബാസഡർ സഞ്ജയ് സുധീർ, പദ്മശ്രീ എം.എ യൂസഫലി, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഡോ.ആസാദ് മൂപ്പൻ, വി.കെ.മാത്യു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ യുഎസ്എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്.
കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനും പ്രവാസി സമൂഹത്തിന്‍റെ വിപുലമായ സംഭാവനകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പദ്ധതി ആരംഭിക്കുന്നത്.